പുര കത്തുമ്പോൾ വാഴ വെട്ടുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ..

പുര കത്തുമ്പോൾ വാഴ വെട്ടുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ .M .G  SUNIL KUMAR 


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളോട് 25% ബെഡ് കോവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിനു പിന്നാലെയാണ് , യാതൊരുവിധ സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത തരത്തിൽ   കച്ചവടതന്ത്രം മാത്രം കൈമുതലാക്കിയ  സ്വകാര്യ ആശുപത്രികൾ തങ്ങളുടെ  യഥാർത്ഥ സ്വഭാവം  പുറത്തെടുത്തിരിക്കുന്നത് . 
                              ഇതു പോലും തങ്ങളുടെ ഔദാര്യമാണ് സൗകര്യമുള്ളവർ സ്വീകരിച്ചാൽ മതി എന്ന മട്ടിൽ ഒരു ചാകരക്കാലം ആഘോഷിക്കുകയാണ് .        ഓരോ രോഗികളുടെ ബന്ധുക്കളോടും സ്വകാര്യ ആശുപത്രികളിലെ  പി. ആർ. ഓ മാർ സംസാരിച്ച്  തുക പറഞ്ഞ് ഉറപ്പിച്ച് യുദ്ധരംഗത്തെ ശവം തീനി  കഴുകന്മാരായി മാറിയിരിക്കുകയാണ് ഇക്കൂട്ടർ.
                            ഒരു കോവിഡ് രോഗിയെ അഡ്മിഷൻ നൽകണമെങ്കിൽ  പതിനായിരം മുതൽ ഇരുപത്തി അയ്യായിരം  വരെയാണ് പ്രതിദിന നിരക്ക് . അതും മിനിമം അഞ്ച് ദിവസത്തെയെങ്കിലും  തുക മുൻകൂറായി കെട്ടിവെയ്ക്കേണ്ടിവരും . ഇത് കേവലം വാർഡുകളിലെ ബെഡുകൾക്കാണന്നോർക്കണം , ഓക്സിജൻ ചാർജ്ജ് , ഐ സി യു ചാർജ്ജ്,  വെന്റിലേറ്റർ ചാർജജ് എന്നിങ്ങനെ യഥേഷ്ടം ബില്ലുകൾ തയ്യാറാക്കി  അറവുശാലകളുടെ നിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധസ്വകാര്യആശുപത്രികളിലെ പി.ആർ. ഓ മാരോട്  ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.  കോടികളാണ് ഈ ദുരന്തമുഖത്തു നിന്നും ഈ സ്വകാര്യ ലോബി ഊറ്റിയെടുക്കുന്നത് .
നിസ്സഹായരായ ഒരു ജനതയെ അക്ഷരാർത്ഥത്തിൽ ഇവർ മുൾമുനയിൽ നിർത്തുകയാണ്. ഇവർ നൽകുന്ന ടെസ്റ്റ് റിസൾട്ടുകളിൽ  പോലും സംശയത്തിന്റെ നിഴൽ വീണു കഴിഞ്ഞു .  രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ആപത്കരമാം വിധം വർദ്ധിച്ചു കൊണ്ടിരിക്കുന്നു ..സി എഫ് എൽ ടി സികൾ നിറഞ്ഞു കവിഞ്ഞു വെയിറ്റിംഗ് ലിസ്റ്റിലേക്ക് കടന്നു. സർവ്വ സന്നാഹങ്ങളുമുപയോഗിച്ച് രാജ്യം നിലനിൽപ്പിനായി പട പൊരുതുകയാണ് . 

സഭകളും , സംഘടനകളും നടത്തുന്നതുൾപ്പെടെയുള്ള സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ നാട്ടിലെ അത്യാപത്കരമായ സ്ഥിതി വിശേഷങ്ങളൊന്നും  തങ്ങൾക്ക്  ബാധകമല്ല എന്ന മട്ടിൽ രാജ്യത്തിന്റെ പൊതു ആരോഗ്യ നയത്തെ വെല്ലുവിളിച്ചു കൊണ്ട്  പ്രവർത്തിക്കുന്ന രീതി അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുണ്ട്. 

 എപ്പിഡമിക്ക് ആക്ടിന്റെയോ , ഡിസാർസ്റ്റർ മാനേജ്മെന്റ് ആക്ടിന്റെയോ പരിധിയിൽ ഉൾപ്പെടുത്തി അവശ്യ സർവ്വീസ് നിയമമുപയോഗിച്ച് ഇവയെ സർക്കാർ  പിടിച്ചെടുക്കുകയോ, ആരോഗ്യ ഓർഡിനൻസിലൂടെ സർക്കാർ ഏകീകൃത നിരക്ക് ഇവർക്ക്  ഏർപ്പെടുത്തു കയോ ചെയ്യേണ്ടുന്ന സമയം വളരെ അതിക്രമിച്ചിരിക്കുകയാണ് .
                                               ഭയമല്ല  ജാഗ്രതയാണ്  വേണ്ടത്       CHANEL  D   NEWS

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News