എൻ ഡി എ കൊച്ചി നിയോജകമണ്ഡലം സ്‌ഥാനാർഥി സി.ജി.രാജഗോപാലിൻറെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംസ്‌ഥാന സമിതി അംഗം എൻ .ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു..‍

കൊച്ചി: എൻ ഡി എ കൊച്ചി നിയോജകമണ്ഡലം സ്‌ഥാനാർഥി സി.ജി.രാജഗോപാലിൻറെ തെരഞ്ഞെടുപ്പ് കൺവൻഷൻ സംസ്‌ഥാന സമിതി അംഗം എൻ .ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഇരുമുന്നണികളേയും ജനം മടുത്തെന്നും ഇത്തവണ കേരള ജനത മാറിചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ സർക്കാർ മാത്രമാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുള്ളത്. ഇരു മുന്നണികളും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി മണ്ഡലം പ്രസിഡൻറ് എൻ.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ധർമ്മരാജ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ അഡ്വ. പ്രിയ പ്രശാന്ത്, രഘുറാം ജെ പൈ, മുൻ കൗൺസിലർ ശ്യാമള പ്രഭു, എൻ ഡി എ നേതാക്കളായ പി.ബി. സുജിത്, വി.കെ. സുദേവൻ. എൻ എൽ ജെയിംസ്, ശ്രീജ സുനിൽ, ശിവകുമാർ കമ്മത്, പങ്കജാക്ഷി, ആന്റണി ലൈസൻ, ജെസി സേവ്യർ, റാണി ഷൈൻ, ആർ. ശെൽവരാജ്, വി വി ജീവൻ, ശിവദത്തൻ പുളിക്കൻ , വേണുഗോപാൽ പൈ എന്നിവർ പങ്കെടുത്തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions