പെണ്ണ് കെട്ടണോ ? അടി കൊള്ളാൻ തയ്യാറാണോ..? എന്നാൽ നൈജീരിയ ലേക്ക് പോകാൻ റെഡി ആയിക്കോ ‍

സ്ത്രീകളുടെ ദുരിതങ്ങളാണല്ലോ പൊതുവേ ഇന്ന് സംസാരിക്കപ്പെടുന്നത്. എന്നാൽ നമ്മൾക്ക് ആഫ്രിക്കയിലെ നൈജീര്യയിലെ ഫുലാനി ഗോത്രങ്ങളെ ഒന്ന് പരിചയപ്പെടാം. അവിടത്തെ കല്യാണ നിശ്ചയവേദിയിലേക്കൊന്ന് കയറിച്ചെല്ലാം. ഒരു ഗ്രാമക്കൂട്ടത്തിന് നടുവിൽ ഒരു സ്ടൂളിൽ ഇരിക്കുകയാകും പുതുമണവാളൻ. കയ്യിൽ ഒരു കണ്ണാടിയിൽ തൻ്റെ മുഖമൊക്കെ നോക്കിയായിരിക്കും ഇരിപ്പ്...മണവാട്ടിപ്പെണ്ണും കൂട്ടുകാരികളും അങ്ങകലെ മരച്ചുവട്ടിൽ നിന്ന് എത്തിനോക്കുന്നുണ്ടാകും. സുന്ദരമുഹൂർത്തം.. സദ്യയും റെഡി...! മുഹൂർത്തമടുക്കുമ്പോൾ മണവാട്ടിയുടെ ആങ്ങളമാരും അമ്മാവന്മാരും ചെറുക്കനോട് അടുക്കുന്നു.. പിന്നെ അരയിൽ കെട്ടിയിരിക്കുന്ന ചാട്ട പുറത്തെടുത്ത് പ്രധാന ചടങ്ങായ അടിവഴിപാട് തുടങ്ങുകയായി.ചെറുക്കൻ്റെ പുറത്ത് ചാട്ടകൾ ആഞ്ഞ് പതിയുമ്പോൾ ഗ്രാമത്തലവനും മണവാട്ടിയും ചെറുക്കൻ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കും.മണവാളൻകരയാൻ പാടില്ല..! അതാണവിടത്തെ രീതി. അമ്മാവൻമാരുടെ പെരുക്ക് കഴിയും വരെ ചെക്കൻ കണ്ണാടിയിലൂടെ തൻ്റെ മുതുകത്തെ പാടുകൾ കണ്ട് ആസ്വദിച്ചിരുന്നാൽ അവന് പെണ്ണിനെ കിട്ടും...! ഒരു തുള്ളിക്കണ്ണുനീർ പുറത്ത് വന്നാൽ പിന്നവൻ അവിടെ നിൽക്കണ്ട നേരേ സ്വന്തം ഗ്രാമത്തിലേക്ക് വിടാം. പെണ്ണിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവർക്കേ അവിടെ പെണ്ണൊള്ളൂ. ഈ നിയമം നമ്മുടെ നാട്ടിൽ വരണമെന്നാഗ്രഹമുള്ളവർ കമൻറിടുക. .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions