ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സിയുടെ ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജിന്.‍

2003-ൽ പാരീസിൽനടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്പിക്സിലും ശ്രദ്ധേയ പ്രകടനം നടത്തി. ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വർഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൂട്ടിങ്ങിലെ മനു ഭേക്കർ മികച്ച ഭാവിതാരമായി. മലയാളി ഒളിമ്പ്യൻ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞവർഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു, ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജിനൊപ്പം ഇപ്പോൾ ബെംഗളൂരുവിൽ ആണ് താമസം

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions