OIOP മൂവ്മെന്റ് Zone -2 പ്രവാസി സംഗമത്തിൽ -കോട്ടയം , എറണാകുളം , ഇടുക്കി ജില്ലകളിൽ സംഘടനക്കു വേണ്ടി മത്സരിക്കുന്ന OIOP മൂവ്മെന്റ് സ്ഥാനാർത്ഥികൾ പിന്തുണ അഭ്യർത്ഥിച്ചു പ്രചാരണത്തിന് തുടക്കമിട്ടു.‍

OIOP മൂവ്മെന്റ് ഫൗണ്ടർ മെമ്പറും ഓവർസീസ് പ്രസിഡന്റുമായ ശ്രീ . ബിബിൻ പി. ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ ZONE -3 പ്രവാസിസംഗമം - എറണാകുളം , ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നും OIOP മൂവ്‌മെന്റിന് വേണ്ടി ജനവിധി തേടുന്ന സ്ഥാനാർഥികളായ ക്യാപ് . ജോർജ് ജോസഫ് (പുതുപ്പള്ളി ), ടിജോ മാത്യു (ചങ്ങനാശ്ശേരി ), ബിജേഷ് തോമസ് ( ഇടുക്കി ) എന്നിവർ പങ്കെടുത്തു . സ്ഥാനാർത്ഥികളും OIOP മൂവ്മെന്റ് പ്രവാസി പ്രവർത്തകരും തമ്മിൽ നടത്തിയ രാഷ്ട്രീയ വിശകലങ്ങളും , സംവാദങ്ങളും ഏറെ ശ്രദ്ധേയമായി . ജനങ്ങൾക്കു വേണ്ടി ജനവിധി തേടുന്നതിലുള്ള തികഞ്ഞ ആത്മ വിശ്വാസം സ്ഥാനാർത്ഥികൾ പങ്കുവച്ചു . സ്ഥാനാർത്ഥികൾക്ക് എല്ലാ വിധ പിന്തുണയും വിജയആശംസകളും OIOP മൂവ്മെന്റ് പ്രവാസി പ്രവർത്തകർ നേർന്നു . സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ മുജീബ് റഹ്മാൻ , ജെസ്സി മാർട്ടിൻ , ജോബി ഏലിയാസ് , നാഷണൽ കമ്മിറ്റി പ്രസിഡന്റുമാർ ബേബി ജോസഫ് (യു.എസ്. എ )കെ . എം . തോമസ് (കാനഡ )ജൂഡ്സ് ജോസഫ് (ഇറ്റലി), സാജൻ വർഗീസ് (ഇസ്രായേൽ ), അബ്ദുൾ ഹമീദ് (കുവൈറ്റ്) , പയസ് തലക്കോട്ടൂർ (ഒമാൻ),നാസർ ബ്രൂണൈ ‌ (യു .എ .ഈ ), സിറിയക് കുരിയൻ (സൗദി അറേബ്യ) , ബിജു എം .ഡാനിയേൽ (ബഹ്‌റൈൻ ), ഓവർസ്‌ കമ്മിറ്റി അംഗങ്ങൾ , 3 ജില്ലകളിലെയും നാഷണൽ കമ്മിറ്റി അംഗങ്ങൾ , പ്രൊവിൻസ് കമ്മിറ്റി അംഗങ്ങൾ , ഏരിയ കമ്മിറ്റി അംഗങ്ങൾ , തുടങ്ങി യോഗത്തിൽ നൂറ്റിഅൻപതോളം OIOP മൂവ്മെന്റ് പ്രവാസി പ്രവർത്തകർ ഇരുപതോളം വിവിധ രാജ്യങ്ങളിൽ നിന്നായി പങ്കെടുത്തു . ഓവർസീസ് സെക്രട്ടറി ജോബി എൽ .ആർ . സ്വാഗതവും , ജോയിന്റ് സെക്രട്ടറി ജിൻസ് ജോയ് കൃതജ്ഞതയും പറഞ്ഞു .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions