മുത്തങ്ങ ആക്ഷനിലെ ധീര രക്തസാക്ഷി വിനോദിന് പ്രണാമം. ..ഛായാചിത്ര രചന ആർട്ടിസ്റ്റ് സ്മിതാ കെ.ഇ‍

2003 ഫെബ്രുവരി 19ന് പുലർച്ചെ മാങ്ങാട്ട്പറമ്പ് ക്യാമ്പിൽ നിന്ന് മുത്തങ്ങാ വനാതിർത്തിയിലേയ്ക്ക് നിരവധി പോലീസ് വാഹനങ്ങളിൽ സർവ്വസജ്ജമായ സന്നാഹങ്ങളോടെ പുറപ്പെട്ട വാഹനത്തിൽ പ്രസരിപ്പുള്ള മുഖവുമായി കുശലാന്വേഷണങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഡ്യുട്ടിയ്ക്ക് പോയ ചെറുപ്പക്കാരിൽ ഒരാൾ ....വിനോദ് കെ.വി. കോടമഞ്ഞ് കനംമൂടി കിടന്ന ചുരം റോഡ് കയറി ഏഴര മണിക്ക് മുത്തങ്ങ നാഗർഗോള മൈസൂർ റേഡിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ പോലീസ് വാഹനവ്യൂഹം എത്തുമ്പോൾ പരിസരമാകെ വിജനമായിരുന്നു. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കാൻ പോകുന്നതെന്നേ നിശ്ചയമില്ലാതെ കടന്ന് പോയ നിമിഷങ്ങൾ. വനത്തിനുള്ളിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന ഭൂരഹിതരായ ആദിവാസി ജനതയുടെ സമരം അനവധി ദിവങ്ങൾ പിന്നിട്ടിരുന്നു.എട്ടരമണിയോടെ പോലീസ് സംഘം അവിടെയ്ക്ക് നീങ്ങി. റോഡിന് കുറുകെ വലിയൊരു മരം മുറിച്ച് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നു.മരത്തിന് മുകളിലൂടെ കയറിയിറങ്ങി വേണം മറുവശത്തേയ്ക്ക് കടക്കാൻ.റോഡ് അരികിൽ സാമാന്യം വിസ്തൃതമായ വലിയൊരു മുളങ്കൂട്ടം. കഷ്ടിച്ച് ഒരാൾക്ക് ഉള്ളിലേയ്ക്ക് കയറാൻ കഴിയുന്ന ഒരു പ്രവേശനകവാടം.അതിലൂടെ ഉള്ളിൽ കയറിയാൽ സംഭിച്ച്പോകും ഞമ്മൾ. മുളങ്കൂട്ടത്തിന്റെ പുറംഭാഗം നിലനിർത്തി ഉൾഭാഗം മുഴുവൻ മുളകൾ മുറിച്ച് മുന്ന് നിലയിൽ മുളകൾ കൊണ്ട് ഉള്ള ഒളിതാവളം നിർമ്മിച്ചിരിക്കുന്നു.ഏറ്റവും താഴെ ഭക്ഷണം പാചകം രണ്ടാം നിലയിലേയ്ക്ക് മുള ഏണിവഴി കയറിയാൽ അമ്പതോളം ആളുകൾക്ക് ഉറങ്ങാൻ പറ്റുന്ന രീതിയിൽ ഉള്ള ക്രമീകരണങ്ങൾ. അവിടുന്ന് മൂന്നാം നിലയിലെത്തിയാൽ പരിസരമാകെ മറഞ്ഞിരുന്ന് വീക്ഷിക്കാൻ തക്കരീതിയിൽ ഒരാൾ പൊക്കത്തിൽ മുളകളുടെ മുകൾഭാഗം പകുതി മുറിച്ച് പുറത്തേയ്ക്ക് തുക്കിയിട്ടിരിക്കുന്നു വാച്ച്ടവർ പോലെ. പരിചിതനല്ലാത്ത ഒരാൾ ആ വഴി വന്നാൽ ഒരു മുളങ്കൂട്ടമല്ലാതെ വേറെ ഒന്നും അയാൾക്ക് കാണാൻ കഴിയില്ല മറിച്ച് മുളം കൂടിന്റെ മുകളിലിരിക്കുന്നവർക്ക് വരുന്നയാളെ വീക്ഷിക്കുന്നതിനും തടയുന്നതിനും സാധിക്കുകയും ചെയ്യും. എന്നാൽ അന്ന് ആ മുളങ്കൂട്ടത്തിലോ അതിന് മുകളിലെ വാച്ച്ടവറിലോ ആരും ഉണ്ടായിരുന്നില്ല.പക്ഷെ പാചകത്തിനുള്ള ചാക്ക്കണക്കിന് അരിസാമാനങ്ങളും പലവ്യജ്ഞനങ്ങളും നിരവധി പണിയാധങ്ങളും(ഇത്തരം ആയുധങ്ങളാണ് അവർ പോലീസിന് നേരേ ഉപയോഗിച്ചത് )അതിനുള്ളിലുണ്ടായിരുന്നു. പോലീസ് സംഘം കുടിൽകെട്ടി സമരം നടക്കുന്ന ഭാഗത്തേയ്ക്ക് യാത്ര തുടർന്നു.ഒരു കിലോമീറ്റർ നടന്നപ്പോൾ ദൂരെ അവിടവിടെയായി പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ച് കെട്ടി ചുറ്റും ഷീറ്റുകൾ കൊണ്ട് മറച്ച അനവധി കുടിലുകൾ.ചിലയിടത്ത് തെരുവപുല്ല് ( വാറ്റ്പുല്ല് ) അരിഞ്ഞത് കറ്റകെട്ടി അട്ടിയിട്ടിരിക്കുന്നു. കുടിലുകൾ നില്ക്കുന്ന സ്ഥലത്തേയ്ക്ക് നിങ്ങുന്ന പോലീസ് സംഘത്തിന് നേരെ മരത്തിന് മുകളിൽ കെട്ടിയുറപ്പിച്ച ഏറ്മാടങ്ങളിൽ നിന്ന് കളിമണ്ണ് കുഴച്ച് ചെറിയ ബോൾരൂപത്തിലാക്കി ഇഷ്ടിക ചുളയിൽ ചുട്ടെടുത്ത കളിമൺ ബോളുകൾ തെറ്റാലിയുടെ സഹായത്തോടെ പോലീസുകാർക്ക് നേരെ പ്രയോഗിക്കാൻ തുടങ്ങി.ഇങ്ങനെ തെറ്റാലിൽ എയ്യ്ത കളിമൺ ബോൾ ദേഹത്ത് പതിച്ച പല പോലീസുകാർക്കും സാരമോ നിസാരമോ ആയ പരിക്കുകൾ പറ്റി.ഒരു പോലീസുകാരന്റെ കണ്ണിന് ഗുരുതരമായ പരിക്ക്പറ്റി.പക്ഷെ പോലീസിന് കർശന നിർദ്ദേശമുണ്ടായിരുന്നു എന്ത് പ്രകോപനം ഉണ്ടായാലും ബലപ്രയോഗം നടത്താൻ പാടില്ല.ആദിവാസി സമൂഹത്തിലെ ആളുകൾ അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന സമരമായതിനാൽ ഒരുകാരണവശാലും പോലീസ് അവർക്ക് നേരെ ബലപ്രയോഗം നടത്തേണ്ടതില്ലെന്നും മറിച്ച് ആദിവാസികളെ മുന്നിൽ നിർത്തി അവരെ കവചമാക്കി സായുധ സമരത്തിലൂടെ ക്രമസമാധാന പ്രശ്നവും കലാപവും സൃഷ്ടിക്കാൻ നുഴഞ്ഞു കയറിയ സായുധരായ കലാപകാരികളെ മാത്രമേ നേരിടേണ്ടതുള്ളു എന്ന നിർദ്ദേശമുള്ളതിനാൽ പോലീസ് സംയമനം പാലിച്ചു. പതിനൊന്ന് മണിയോടെ ജനക്കുട്ടം അവിടവിടെയായി കൂട്ടിയിട്ടിരുന്ന പുല്ല്കറ്റകൾക്ക് തീ കൊളുത്തി പോലീസിന് നേർക്ക് എറിയാനും, കാഞ്ഞിരമരകമ്പ് പോലെയുള്ള ഫ്ലക്സിബിൾ ആയ നീളൻ വടികളുടെ അറ്റത്ത് ബൈക്കിന്റെ ഷോക്ആപ്സർ സ്പ്രിങ് കെട്ടി ഓടിവന്ന് ദൂരെ നിന്ന് പോലീസിനെ അടിക്കാനും തെറ്റാലി പ്രയോഗം വർദ്ധിക്കുകയും നിരവധി പോലീസുകാർക്ക് പരിക്ക് പറ്റുകയും ചെയ്തതോടെ പോലീസ് ചെറിയ തോതിൽ ബലപ്രയോഗം തുടങ്ങി. പോലീസിന് നേരെ വലിയ തേതിൽ അക്രമം നടത്തിയ ഒരു സംഘത്തിനെ പ്രതിരോധിക്കുന്നതിനിടയിൽ അവർ ഉൾകാട്ടിലേയ്ക്ക് പിൻവലിയുകയും ഒരു സംഘം പോലീസുകാർ അവരെ പിൻതുടർന്നെങ്കിലും അക്രമകാരികൾ ഉൾകാട്ടിലേയ്ക്ക് ഉൾവലിഞ്ഞതിനാൽ അവരെ ഒഴിവാക്കി പോലീസ് സംഘം തിരികെ പോന്നു. തിരികെ എത്തിയ പോലീസ് സംഘം മടങ്ങിയെത്തിയവരിൽ രണ്ട്മൂന്ന് ആളുകൾ കുറവുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് അവരെ പരുതി കാട്ടിൽ പരിശോധന നടത്തവേ നേരത്തെ കണ്ട കുടിലുകൾ നിന്നതിനും കുറെ ദൂരം മാറി ഒരു കുന്നിന്റെ ചെരുവിലായി കൂറെ കുടിലുകൾ കണ്ട് അങ്ങോട്ട് പോകുമ്പോൾ കാണാതായവരിൽ ഒരാളായ സലാം വെട്ടേറ്റ് അബോധാവസ്ഥയിൽ ഒരു മുളങ്കാടിനോട് ചേർന്ന് കിടക്കുന്നതായി കണ്ടു.നേരത്തെ പോയ പോലീസ് സംഘം മടങ്ങി വരുമ്പോൾ പിന്നിലായി പോയ ഇവർ മൂന്ന് പേരേയും ആളുയരത്തിലുള്ള തെരുവപുൽകാട്ടിൽ ഒളിച്ചിരുന്ന അക്രമിസംഘം മാരകമായി വെട്ടിപരിക്കേല്പിച്ച് കുടിലുകൾ കെട്ടിയ കുന്നിൻ ചരുവിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോകുമ്പോൾ മരിച്ചൂന്ന് കരുതി പോലീസുകാരനെ മുളങ്കാട്ടിന് സമീപം ഉപേക്ഷിച്ചതായിരുന്നു അക്രമി സംഘം. ഉടനെ അയാളെ ആശുപത്രിയിൽ എത്തിക്കാൻ കോരിയെടുത്ത് സഹപ്രവർത്തകർ നിങ്ങുമ്പോൾ അയാളുടെ വെട്ടേറ്റ മുറിവിൽ നിന്ന് ഉതിർന്ന് വീണ ചൂട് ചേര ദേഹത്ത് വീണപ്പോൾ ഉണ്ടായ ആ രക്തച്ചൂട് ദേഹത്തൂന്ന് ഇപ്പോഴും മാറാത്ത ഒരു പോലീസുകാരൻ ആ നിമിഷങ്ങൾ മറക്കാൻ കഴിയാതെ ഇപ്പോഴും തേങ്ങാറുണ്ട്. ഇനിയും രണ്ടാളെ കണ്ട്കിട്ടാനുണ്ട്.അവരെ അന്വേഷിച്ച് സീതാമ്പലം ഭാഗത്ത് എത്തുമ്പോൾ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും ചെറിയ പരിക്ക് പറ്റിയവരുടെ വേദനയും കൂടെയുള്ള രണ്ടാളെ കണ്ടെത്താൻ കഴിയാത്തതിന്റെ സങ്കടവും ചേർന്ന സമ്മശ്രവികാരം.പോലീസുകാരുടെ മാനസികാവസ്ഥയിലും മാറ്റം വന്നു. വീണ്ടും മുന്നോട്ട് പോകുമ്പോൾ വീണ്ടും കൂറെ കുടിലുകൾ കണ്ടതിനാൽ പോലീസ് സംഘം അങ്ങോട്ട് നീങ്ങവേ ദൂരെ നിന്നേ കണ്ടു ഒരുകുടിലിന്റെ രണ്ട് തൂണുകളിലായി കൈകൾ പിന്നിൽ കെട്ടിയിട്ട് ചുറ്റും പന്തങ്ങൾ കത്തിച്ച് നിർത്തിയതിന്റെ നടുവിൽ പ്രാണന് വേണ്ടി യാചിക്കുന്ന വിനോദും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും.വലിയ ഇരുമ്പ് കത്തികൾ പന്തത്തിൽ വെച്ച് ചൂടാക്കി ഇടയ്ക്കിടെ ഇവരുടെ ശരീരത്തിൽ വെച്ച് പൊള്ളിക്കുന്നു.അവശനിലയിൽ കിടക്കുന്ന വിനോദിനെ കൊണ്ട് പോലീസ് സംഘം മടങ്ങിപോകാൻ കൈകൾ ഉയർത്തി ആംഗത്തിലൂടെ കാണിപ്പിക്കുന്നു.അവരെ കെട്ടിയിട്ട കുടിലിന് ചുറ്റും പുല്ല്കറ്റകൾ വിതറി അതിന് മുകളിൽ മണ്ണെണ്ണ ഒഴിച്ച് ഭീതിപരത്തി പോലീസ് സംഘത്തെ ദൂരെ തടഞ്ഞവർ ആർത്തട്ടഹസിക്കാൻ തുടങ്ങി. അവരുടെ കൂടെ പരിക്ക് പറ്റിയവർക്ക് വൈദ്യസഹായം വേണമെന്നും ഡോക്ടർമാർ കുടിലിലേയ്ക്ക് വന്നാൽ ബന്ധികളാക്കിയ പോലീസുകാരെ വിട്ട്തരാമെന്നും അക്രമികൾ.ഉയർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തി പരിക്ക്പറ്റിയ സമരക്കാർക്ക് വൈദ്യസഹായം നല്കാൻ ധാരണയായി. പക്ഷെ ഈ ഭീകരദൃശ്യങ്ങൾ കണ്ട ഡോക്ടർമാർ കുടിലുകളിൽ പോയി പരിക്ക് പറ്റിയ സമരക്കാരെ ചികിത്സിക്കാൻ വിസമ്മതിച്ചു പകരം റോഡിൽ സൗകര്യം ഉണ്ടാക്കി അവിടെ ചികിത്സ നല്കാമെന്ന് ഡോക്ടർമാർ നിലപാടെടുത്തു.രണ്ടാളെ ബന്ധികളാക്കിയ സ്ഥലത്തേയ്ക്ക് പോകാൻ ജീവഭയം അവർക്ക് തടസ്സമായി തോന്നിയിരിക്കാം. മൂന്നരയോടെ ഉന്നത ഉദ്യോഗസ്ഥർ എത്തി. ഇരുളുന്നതിന് മുന്നേ വെട്ടേറ്റ് പ്രാണന് വേണ്ടി പിടയുന്നവരെ രക്ഷിച്ചില്ലെങ്കിൽ അവർക്ക് അപകടം സംഭവിക്കുമെന്ന് ഉറപ്പായി. മെഡിക്കൽ സംഘം കുടിലുകളിൽ എത്താതിരുന്നതോടെ വൈദ്യപരിശോധനയേക്കാൾ അവരുടെ ഉദ്യേശിച്ച കാര്യങ്ങൾ നടക്കാതെ വന്നതിലുള്ള പ്രതികാര രോഷം ആൾക്കുട്ടത്തിന്റെ ഇടയിലുയർന്നു.ഏറ്മാടങ്ങൾക്ക് മുകളിൽ നിന്ന് അമ്പുകൾ പോലീസുകാരുടെ നേർക്ക് പാഞ്ഞ് വരാൻ തുടങ്ങി.പാഞ്ഞ് വന്ന അമ്പിൽ ഒന്ന് പ്രകാശന്റെ വലതു തുട തുളച്ച് അപ്പുറമെത്തി .വിഷം പുരട്ടിയ അമ്പേറ്റ പ്രകാശനെയും കൊണ്ട് രണ്ട്മൂന്ന് പോലീസുകാർ ആശുപത്രിയിലേയ്ക്ക് പോയി. ഉടൻ ബന്തികളാക്കിയ പോലീസുകാരെ മോചിപ്പിക്കാൻ വിവിധ ടീമുകളെ സജ്ജമാക്കി ഓപ്പറേഷൻ പ്ലാൻചെയ്തു.സഡൻ അറ്റാക്ക് വന്നതും മാരകമായി മുറിവേല്പ്പിച്ചിരുന്ന വിനോദിനെ അക്രമികൾ ക്രൂരമായി കാലുകളിലും തലയ്ക്കും ആഴത്തിൽ വെട്ടി കുടിലുകക്ക് ചുറ്റും വിതറിയ പുല്ലിന് തീയിട്ട് അക്രമികൾ ഉൾകാട്ടിലേയ്ക്ക് വലിഞ്ഞു.ആളികത്തുന്ന തീഗോളങ്ങളിലേയ്ക്ക് നനഞ്ഞ ചാക്കുകളുമായി ഓടിയടുത്ത പോലുസുകാർ സാഹസികമായി കുടിലുകളിൽ ബന്ധിയാക്കി കെട്ടിയിട്ടിരുന്ന രണ്ടാളെയും മോചിപ്പിച്ചു.പക്ഷെ അപ്പോഴെയ്ക്കും ശരീരമാസകലം മാരകമായ മുറിവേറ്റ് തലയുടെ പിൻഭാഗം വെട്ടിപിളർന്ന് രണ്ട് കാലുകളും വെട്ടേറ്റ് തൂങ്ങി മിഴികളടഞ്ഞ് വിനോദ്......... ഫ്രിബ്രവരി 19 കേരളാ പോലീസിന് ,കെ.എ.പി.നാലാം ബറ്റാലിയന് കനലടങ്ങാത്ത മനസ്സിന്റെ നെമ്പരങ്ങളിൽ ഓർമ്മകൾ തിരയടിച്ചെത്തി വിതുമ്പിനില്ക്കുന്ന ദു:ഖസാന്ദ്രമായ പകലറുതികളാണ്. ഞങ്ങൾക്ക് നഷ്ടമായ ഞങ്ങളുടെ പ്രിയ വിനോദിന്റെ ഓർമ്മകൾക്ക് കണ്ണീർ പ്രണാമം .വിനോദിന്റെ കുടുംബാംഗങ്ങൾക്കും ആക്രമണത്തിൽ പരിക്ക് പറ്റിയ പോലീസുദ്യോഗസ്ഥൻമാർക്കും നാലാം ബറ്റാലിയന്റെ ആദരം. പാവപ്പെട്ട നിരക്ഷരതയിലും ദാരിദ്രത്തിലും അന്ധവിശ്വാസത്തിലധിതിഷ്ടിതമായ ഗോത്ര സാമൂഹിക ചൂറ്റുപാടുകളാൽ കടുത്ത ചൂഷണത്തിന് വിധേയരാക്കപ്പെട്ട പാവപ്പെട്ട ആദിവാസികളുടെ സ്വപ്നങ്ങളെയും പ്രതിക്ഷകളുയും മുന്നിൽ നിർത്തി ഗറില്ലാമുറയിൽ സായുധകലാപകാരികൾ കേരളീയ പൊതുസമൂഹത്തിനും നിയമവ്യവസ്ഥിതിയ്ക്കും കേരളാ പോലീസിന്റെ ആത്മവീര്യത്തിനും നേരെ....വിഷം പുരട്ടിയ അമ്പും വില്ലും കുന്തവും മൂർച്ചയേറിയ വടിവാളുകളുമായി,നിരായുധരായി ഒരു ഇറങ്കോൽ ലാത്തിയുമായി സമരക്കാരെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനു നേരെ പതിഞ്ഞിരുന്ന് പാഞ്ഞടുത്ത് പകമൂത്ത് ആക്രമിച്ചപ്പോൾ കേരളാ പോലീസിന് - കെ.എ.പി.നാലാം ബറ്റാലിയന് നഷ്ടപ്പെട്ടത് കെ.വി.വിനോദ് .....പുഞ്ചിരിക്കുന്ന മുഖവും കാരുണ്യം തുളുമ്പുന്ന ഹൃദയവുമുള്ള ജീവിതത്തിൽ വസന്തങ്ങൾ സ്വപ്നം കണ്ട ഒരു യുവപോലീസുകാരനെ.സായുധ ആക്രമണത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ നിരവധി പോലീസുകാർ.... വിഷം പുരട്ടിയ അമ്പേറ്റ കാലിൽ വേദന തിന്ന് ജീവിക്കുന്നവൻ,വെട്ടെറ്റ് സ്പൈനൽ കോടിന് ഗുരുതരപരിക്കുമായി ഇപ്പോഴും ചികിത്സ തുടരുന്നവൻ,വെട്ട് ഏറ്റ കാലിലെ മുറിപ്പാടുണങ്ങാത്തവൻ ഇങ്ങനെ നിരവധിപ്പേർ. കെ.വി. .വിനോദ്നിങ്ങൾ ഞങ്ങളുടെ ദീപ്തസ്മരണകളിൽ ഉജ്ജ്വല നക്ഷത്രമായ് വിളങ്ങിനില്ക്കും യുഗസ്മരണയായ്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions