വേൾഡ് മലയാളി കൗൺസിൽ (WorldMalayaleeCouncil.org) സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം (SEP) പ്രഖ്യാപിച്ചു. അനിൽ അഗസ്റ്റിൻ, ഡബ്ലിയു എം സി - ഔദ്യോഗിക വക്താവ്. ‍

ന്യൂയോർക്ക്: മിഡിൽ സ്കൂൾഉം ഹൈസ്കൂൾ വിദ്യാർഥികൾക്കായി (6 to 12 grades) അവരുടെ പഠന, പഠനേതര വിഷയങ്ങളിൽ അവരെ സഹായിക്കുന്നതിനും മൂല്യധിഷ്ഠിത വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനു വേൾഡ് മലയാളി കൗൺസിൽ സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഭാരതീയ പൈതൃകത്തിന്റെ സാംസ്കാരിക വേരുകൾ അറ്റു പോകാതെ ബന്ധിപ്പിക്കുന്നതിനും അവരെ അക്കാദമിക, രാഷ്ട്രീയ സാമൂഹ്യ ഇടങ്ങളിൽ സ്വയംപര്യാപ്തത നേടുന്നതിനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അതാത് മേഖലകളിൽ മികവ് തെളിയിച്ച നിരവധി പ്രൊഫഷണലുകൾ ആണ് ഈ പ്രോഗ്രാമിന്റെ ചുക്കാൻ പിടിക്കുന്നത്. ഈ പ്രോജക്ട് പ്രഖ്യാപിച്ചതിലെ സന്തോഷം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭാരവാഹികൾ പങ്കുവെച്ചു. മൊത്തത്തിലുള്ള അക്കാദമിക്‌ മെറിറ്റിലും വ്യക്തിപരമായ പ്രൊഫഷണൽ വിഷയത്തിലും ശ്രദ്ധ പതിപ്പിക്കുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ആണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമാക്കുന്നത്. സന്നദ്ധ സേവനം നടത്തുന്നതിനുള്ള വിഭവങ്ങൾ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് സാധിക്കുന്നത്കൊണ്ട് സ്റ്റുഡൻറ് എൻഗേജ്മെൻറ് പ്രോഗ്രാം പങ്കാളികൾക്ക് അതിൻറെ പ്രയോജനം ലഭിക്കും, അമേരിക്കൻ റീജിയൻ പ്രസിഡൻറ് ശ്രീ സുധീർ നമ്പ്യാർ സൂചിപ്പിച്ചു. യു എസ് സെൻസസ് ബ്യൂറോ യുടെ പങ്കാളിത്തവും അംഗീകാരവും ഉള്ള ഏക പ്രവാസി സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ . അതുപോലെതന്നെ ഏറെ അഭിമാനകരം ആയ യു എസ് പ്രസിഡൻറ് വോളണ്ടിയർ സർട്ടിഫൈയിംഗ് പ്രോഗ്രാ൦ അംഗീകാരം ഡബ്ലിയു എം സി ഇപ്പോൾ നേടിയിരിക്കുന്നതുകൊണ്ടും എസ്. ഇ. പി.യിൽ എൻട്രോൾ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിൻറെ എസ്. ഇ. പി. പ്രോഗ്രാമിനെ പ്രധാന സവിശേഷതകളായി എടുത്തു കാണിക്കുന്നത് താഴെ വിവരിച്ചിരിക്കുന്ന വസ്തുതകളാണ്: 1. ഈ പ്രോഗ്രാം നിരവധി സാധുതയുള്ള അക്കാദമിക് അവസരങ്ങൾ നേടുവാൻ കുട്ടികൾക്ക് വഴിയൊരുക്കുന്നു. 2. അതിനായി പ്രൊഫഷണലായി ഉള്ള ആളുകളുടെ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും. 3. യുഎസ് പ്രസിഡൻറ് വോളണ്ടിയർ സർവീസ് അവാർഡ് യോഗ്യത നേടുന്നതിനുള്ള അവസരങ്ങൾ എളുപ്പമാക്കുന്നു. 4. മികച്ച മലയാളി പ്രവർത്തകരുള്ള നെറ്റ്‌വർക്ക് വേൾഡ് മലയാളി കൗൺസിലിന് ഉള്ളതിനാൽ വിദ്യാർത്ഥികളുടെ പരസ്പരമുള്ള ആശയവിനിമയങ്ങൾക്കും സഹകരണങ്ങൾക്കും വാതിൽ തുറക്കുന്നു. 5. എസ്. ഇ. പി. യിലൂടെ നേതൃത്വ കഴിവ് കുട്ടികളിൽ വളർത്തിയെടുക്കുക എന്നതും ലക്ഷ്യമിടുന്നു. അടുത്ത ഞായറാഴ്ച, ഫെബ്രുവരി ഇരുപത്തി ഒന്ന് (February 21) ആണ് ഈ പ്രവർത്തന വര്‍ഷത്തേക്കുള്ള പദ്ധതിയുടെ അവസാന പ്രവേശന ദിവസം. രെജിസ്ട്രേഷനനുവേണ്ടി https://WMCAmerica.org/SEP/ സന്നർശിക്കുക. ഏറെ കരുതലോടെ നമ്മുടെ ഭാവി തലമുറക്കുവേണ്ടി അമേരിക്ക റീജിയൻ - വേൾഡ് മലയാളി കൗൺസിൽ സജ്ജമാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ സവിശേഷ സാധ്യതകളെ നമ്മുടെ സമൂഹം ഏറ്റവും ഉചിതമായവിധത്തിൽ ഉപയോഗിക്കണം എന്ന് പ്രസ്ഥാനത്തിന്റെ ഗ്ലോബൽ നേതാക്കന്മാർ - ശ്രീ. ഡോ. ഇബ്രാഹിം ഹാജി സാഹിബ്‌ (ദുബായ്); ശ്രീ. ഗോപാല പിള്ള (യു. എസ്. എ.); ശ്രീ. ഗ്രിഗറി മേടയിൽ (ജർമ്മനി), ശ്രീ. പി.സി. മാത്യു (യു. എസ്. എ.) ആശംസിച്ചു. ഭാരതത്തിന്റെ പ്രഖ്യാതനായ ബഹുമാനപ്പെട്ട മുൻ ഇലക്ഷൻ കമ്മിഷണർ അന്തരിച്ച ഡോ. T .N ശേഷൻറെ ദീർഘ വീക്ഷണത്തിൽ1995 -ൽ തിരഞ്ഞെടുക്കപ്പെട്ട, ക്ഷണിക്കപ്പെട്ട, വിദ്യാഭ്യാസവും, കുലീനത്വമുള്ള മലയാളികളുടെ കൂട്ടായ്മയും, ആഗോള മലയാളികളുടെ സാർവത്രിക സാഹോദര്യം ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായി. രജത ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ഈ മഹത്തായ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.WorldMalayaleeCouncil.org , https://WMCAmerica.org/ എന്നിവ സന്ദർശിക്കുക.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions