കാനഡയിലെ ഒന്റാരിയോ പ്രൊവിൻസ് പുതിയ സ്റ്റേ അറ്റ് ഹോം ഓർഡർ പുറത്തിറക്കി.‍

കാനഡയിലെ ഒന്റാരിയോ പ്രൊവിൻസ് പുതിയ സ്റ്റേ അറ്റ് ഹോം ഓർഡർ പുറത്തിറക്കി. വ്യാഴാഴ്ച 12:01 AM മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. കോവിഡ് - 19 നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. ഇത് വളരെ പ്രതിസന്ധി നിറഞ്ഞ ഒരു സമയമാണ്. ഒന്റാരിയോ പ്രീമിയർ ദൗഗ് ഫോർഡ് വ്യക്തമാക്കി. വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ഗ്രോസറി സ്റ്റോറുകൾ, ഫർമസികൾ, ആശുപത്രികൾ തുടങ്ങിയവയെയാണ് അത്യാവശ്യ സർവീസുകളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നത്. 5 പേരിൽ കൂടുതൽ ഉള്ള ഒരു പൊതു ഒത്തുചേരലുകളും അനുവദനീയമല്ല. കൂടാതെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ ഉള്ളിലും മാസ്ക് അനിവാര്യമാണ്. 2 മീറ്ററിൽ കൂടുതൽ ദൂരം പാലിക്കാനാവാത്ത എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധം. അത്യാവശ്യമല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ, ഹാർഡ്വെയർ കടകൾ, മദ്യശാലകൾ പിക്ക് അപ്പ് അല്ലെങ്കിൽ ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 8 വരെ മാത്രമേ പ്രവർത്തിക്കാനാകു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions