സാമൂഹിക അകലം പാലിക്കാതെ ഇഫ്താര്‍ വിരുന്നൊരുക്കി ; പാകിസ്താന്‍ ദേശീയ അസംബ്ലി സ്പീക്കറിന് കൊറോണ.‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ അസാദ് ഖൈസെറിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വൈറസ് സ്ഥിരീകരിച്ചതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന് ഇസ്ലാമാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടത്തിയ ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഖൈസറിന്റെ മകനും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇവരെ ക്വാറന്റൈന്‍ ചെയ്‌തെന്നും ഖൈസറിന്റെ സഹോദരന്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഖൈസര്‍ തന്റെ വസതിയില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions