പെരുമ്പാവൂരിൽ ബെഡ് കമ്പനി കത്തിനശിച്ചു .‍

പെരുമ്പാവൂർ: സൗത്ത്ഇരിങ്ങോ (പീച്ച നാംമുകൾ) ളിൽ പ്രവർത്തിച്ചിരുന്ന ഫൈബർ ക്യൂൻ ബെഡ് കമ്പനിയിലാണ് തീ പിടിത്തം ഉണ്ടായതു . . പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നാല് മണിക്കൂർ നേരത്തെ ശ്രമഫലമായി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.വിവരം അറിഞ്ഞ് പെരുമ്പാവൂർ ,മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നായി എത്തിയ അഞ്ച് യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീ അണക്കാനായത്.രണ്ടായിരത്തിലധികം ബെഡ് കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു ഏകദേശം 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് ഓഫീസർ എൻഎച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions