ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്ക് ഇനി മുതൽ ശസ്ത്രക്രിയ നടത്താം.‍

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗണ്സിൽ (പിജി ആയുർവേദ എജ്യുക്കേഷൻ) റെഗുലേഷൻസ് ഭേദഗതി ചെയ്തു കൊണ്ട് ഇന്ത്യയിൽ ആയുർവേദ ഡോക്ടർമാർക്ക് ഇനി മുതൽ ശസ്ത്രക്രിയ നടത്താൻ സർക്കാർ അനുമതി നൽകി. സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് ഇനി മുതൽ ജനറൽ സർജറി നടത്താനുള്ള തരത്തിലാണ് അനുമതി. ശല്യതന്ത്ര (ജനറൽ സർജറി), ശാലക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താനുള്ള പ്രായോഗിക പരിശീലനം നൽകും. പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ, തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറാപ്പി തുടങ്ങിയവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കാണ് അനുമതി.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions