കണവ തോരന്‍ .‍

കണവ തോരൻ ഉണ്ടാകുന്ന വിധം . ആവശ്യമുള്ള സാധനങ്ങൾ .. കണവ വൃത്തിയാക്കി അരിഞ്ഞത് 2 കപ്പ് ഇഞ്ചി 1 കഷ്ണം തേങ്ങ ചിരകിയത് 1 കപ്പ് മുളകുപൊടി 1 ടീസ്പൂണ്‍ കടുക്, ആവശ്യത്തിന് വെളുത്തുള്ളി അഞ്ച് അല്ലി ഉപ്പ് ആവശ്യത്തിന് വറ്റല്‍ മുളക് മൂന്ന് കറിവേപ്പില രണ്ട് ഇതള്‍ ഉണ്ടാക്കുന്ന വിധം: കണവ അരിഞ്ഞത് ഇഞ്ചി തൊലി കളഞ്ഞ് ചതച്ചതും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക. പാകത്തിനു വെന്തു കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. കടുകു വറുത്തതില്‍ വറ്റല്‍ മുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കണവ വേവിച്ചത് കുടഞ്ഞിടുക. തേങ്ങ ചിരകിയതും മുളകുപൊടിയും ചീനച്ചട്ടിയിലേക്ക് ഇടുക. ഒന്നുകൂടിനല്ലപോലെ ഇളക്കുക ,കണവ തോരൻ റെഡി

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions