കാനഡ : വരുന്ന മൂന്നു വർഷത്തിനുള്ളിൽ 1.2 ദശലക്ഷത്തിലധികം കുടിയേറ്റക്കാരെ കൊണ്ടുവരാൻ പദ്ധതി‍

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.2 ദശലക്ഷത്തിലധികം പുതിയ കുടിയേറ്റക്കാരെ കൊണ്ടുവരാൻ കാനഡ പദ്ധതിയിടുന്നുവെന്ന് ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി മാർക്കോ മെൻഡിസിനോ പറഞ്ഞു. സ്കിൽഡ് വർക്കേഴ്സ്, കുടുംബാംഗങ്ങൾ, അഭയാർത്ഥികൾ എന്നീ വിസകളിലേക്ക് ആണ് 1.2 ദശലക്ഷത്തിലധികം ആളുകളെ കൊണ്ടുവരാൻ പദ്ധതി ഇടുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും തൊഴിൽ വിപണിയിലെ വിടവുകൾ നികത്താനും സമ്പദ്വ്യവസ്ഥ ഉയർത്താനും ആണ് സർക്കാർ പദ്ധതിയിടുന്നത്. 2021 ൽ 401,000 പുതിയ സ്ഥിര താമസക്കാരെയും 2022 ൽ 411,000 പേരെയും 2023 ൽ 421,000 പേരെയും കൊണ്ടുവരാനാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം കുടിയേറ്റക്കാരുടെ വരവിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. വരും വർഷങ്ങളിൽ കാനഡ ജനസംഖ്യയുടെ 1% എന്ന തോതിൽ കുടിയേറ്റക്കാരെ കൊണ്ടുവരാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions