ദയാവധം നിയമവിധേയമാക്കാനൊരുങ്ങി ന്യൂസിലൻഡ്‍

ന്യൂസിലൻഡിൽ പൊതു തിരഞ്ഞടുപ്പിനോടൊപ്പം നടത്തിയ ജനഹിത പരിശോധനയിൽ ദയാവധം നിയമവിധേയമാക്കുന്നതിന് ജനങ്ങൾ അനുകൂലവിധി എഴുതിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനഹിത പരിശോധനയിൽ 65.2 ശതമാനം പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പുതിയ ദയാവധ നിയമ പ്രകാരം ഗുരുതരമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് വിധിയെഴുതപെട്ടവർക്ക് രണ്ട് ഡോക്ടറുമാരുടെ അംഗീകാരത്തോടെ ദയാവധം തിരഞ്ഞെടുക്കാനാവും. 2021 നവംബറോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബെൽജിയം, കാനഡ, കൊളംബിയ, ലക്സംബർഗ്, നെതർലാന്റ്സ് എന്നീ രാജ്യങ്ങളിൽ നിയമപരമായി ദയാവധം അനുവദിക്കുന്നുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions