പ്രവാസികൾക്കായി ഇനി മുതൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റില്‍ സൗജന്യ നിയമസഹായം‍

തൊഴില്‍ തര്‍ക്കങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, വിസ തട്ടിപ്പുകള്‍ തുടങ്ങിയവയില്‍ പെട്ടുഴലുന്ന സാധാരണക്കാരായ ഇന്ത്യൻ പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സൗജന്യ നിയമ സഹായം ഇനി മുതൽ ലഭ്യമാവും.പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര എന്ന പേരിട്ടിരിക്കുന്ന പുതിയ ഹെല്‍പ്പ് ഡെസ്‌ക്കിൽ നിയമസഹായങ്ങളോടൊപ്പം തന്നെ , സാമ്പത്തികവും മനശാസ്ത്ര പരവുമായ കൗൺസിലിംഗും ലഭ്യമാവും . അതോടൊപ്പം തന്നെ 24/ 7 പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ നമ്പറും ഉണ്ട്. 800-INDIA അല്ലെങ്കിൽ 80046342 ആണ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയും വെള്ളി, ശനി ദിവസങ്ങളിലും മറ്റ് പൊതു അവധി ദിനങ്ങളിലും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ആറു മണി വരെയും പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ സഹായം ലഭ്യമാണ്.കൂടാതെ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകള്‍ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇനിമുതല്‍ കൊവിഡ് ഹെല്‍പ്പ്‌ലൈന്‍ നമ്പറായി ഉപയോഗിക്കുന്ന 0543090571 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ സഹായതാ കേന്ദ്രത്തിന്റെ സേവനം ലഭ്യമാവും. pbsk.cgidubai.gov.in എന്നതാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ പുതിയ വെബ്‌സൈറ്റ്. ഇമെയില്‍ ഐഡി pbsk.dubai@mea.gov.in

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions