കാനഡ-കാൽഗറിയിലെ മുതിർന്ന മലയാളിയും കാൽഗറി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്ന പി.ഇ മാത്യു (മാത്തുക്കുട്ടി അച്ചായൻ) അന്തരിച്ചു.‍

ആൽബെർട്ട-കാൽഗറിയിലെ ആദ്യകാല മലയാളികളിൽ ഒരാളായ, കാൽഗറി മലയാളികൾ സ്നേഹപൂർവ്വം മാത്തുക്കുട്ടിച്ചായൻ എന്ന് വിളിക്കുന്ന പി.ഇ മാത്യു (89) അന്തരിച്ചു. പരേതൻ മല്ലപ്പള്ളി പൊയ്കമണ്ണിൽ കുടുംബാംഗവും , ഭാര്യ പരേതയായ കുഞ്ഞമ്മ പള്ളം നെടുമ്പറമ്പിൽ കുടുബാംഗവുമാണ് . മക്കൾ ഡോക്ടർ റോയ് മാത്യു(കാനഡ) , രേണു (കാനഡ). പൊതുദർശനം ഓക്ടോബർ 29- വ്യാഴാഴ്ച്ച 7.00 AM to 9 .00 AM (കാൽഗറി സമയം ) - 6.30 PM to 8.30 PM ( ഇന്ത്യൻ സമയം) Mountain View Funeral Home & Cemetery (1605 100 St SE, Calgary, AB T1X 0L4) യിൽ. തുടർന്ന് ശവസംസ്കാരം 9.00 AM to 10.00 AM (കാൽഗറി സമയം ) . കാൽഗറിയിലെ COVID-19 മാനദണ്ഡങ്ങൾ പാലിച്ചു, അടുത്ത ബന്ധുമിത്രാതികളൊഴികെ കഴിവതും എല്ലാവരും ലൈവ് സ്ട്രീമിൽ കൂടി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു . LIVSTREAM LINK: http://distantlink.com/dlm8.html Password: ARBOR2020 പരേതനായ പി.ഇ മാത്യു , കാൽഗറി മലയാളീ അസ്സോസിയേഷൻ്റെ മുൻ പ്രസിഡണ്ടും, ഒരു സാമൂഹ്യ സേവന സന്നഗ്ദ്ധ സംഘടനയായ CANOFFER സൊസൈറ്റിയുടെ സ്ഥാപക അംഗവുമാണ്, കൂടാതെ കാൽഗറിയിലെ കാവ്യ- സാഹിത്യ സംഘടനയായ കാവ്യസന്ധ്യയുടെ ഉപദേഷ്ടാവും ആയിരുന്നു. കാൽഗറിയിലെ കലാ-സാംസ്കാരിക രംഗങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന പി.ഇ മാത്യു, കാൽഗറി St . തോമസ് മാർ തോമാ ഇടവകയുടെ സ്ഥാപക അംഗവും ഉപദേശകനുമായിരുന്ന അദ്ദേഹം നിരവധി എക്സിക്യൂട്ടീവ് തസ്തികകളിൽ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. പരേതൻ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയും ആൽബർട്ടയിലെ മലയാളി സമൂഹത്തിന് ഒരു മാതൃകയുമായിരുന്നു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions