ഐഎപിസി കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം ഡോ. വിനോദ് കെ. ഷായ്ക്ക്‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌ക്കാരം പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. വിനോദ് കെ. ഷായ്ക്ക്. ബോംബെ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഡോ. ഷാ,ജോര്‍ജ്ജ്‌ടൌണ്‍ ആശുപത്രിയിലും വിര്‍ജീനിയ ആശുപത്രിയിലും കാര്‍ഡിയോളജി പരിശീലനം പൂര്‍ത്തിയാക്കി. 35 വര്‍ഷം മുമ്പ് സതേണ്‍ മേരിലാന്‍ഡിലേക്ക് താമസം മാറ്റിയ ഡോ. ഷാ, ശിശുരോഗവിദഗ്ദ്ധനായ ഭാര്യ ഡോ. ഇലാഷായും സഹോദരന്‍ ഡോ. യു.കെ ഷായും ചേര്‍ന്നു ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഷാ അസോസിയേറ്റ്‌സ് സ്ഥാപിച്ചു. സതേണ്‍ മേരിലാന്‍ഡിലെയും വാഷിംഗ്ടണ്‍ ഡി.സിയിലെയും അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് എന്നതിനുപുറമെ, സെന്റ് മേരീസ് റൈക്കന്‍ ഹൈസ്‌കൂള്‍, സെന്റ് മേരീസ് കോളേജ്, റോട്ടറി ക്ലബ് ഓഫ് ചാര്‍ലോട്ട്ഹാള്‍ തുടങ്ങി നിരവധി കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളുമായിഡോ.വിനോദ് വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണം നല്‍കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions