ഐഎപിസി എക്സലന്‍സ് ഇന്‍ ടെക്നോളജി ആന്റ് എഡ്യൂക്കേഷന്‍ അവാര്‍ഡ് പ്രദീപ് കുമാര്‍ ഖോസ്ലയ്ക്ക്‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് ഇന്‍ ടെക്നോളജി ആന്റ് എഡ്യൂക്കേഷന്‍ അവാര്‍ഡിന് സാന്‍ ഡിയേഗോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ചാന്‍സലര്‍ പ്രദീപ് കുമാര്‍ ഖോസ്ല അര്‍ഹനായി. കാര്‍നെഗീമെലണ്‍ കോളേജ് (CMU) ഓഫ് എഞ്ചിനീയറിംഗിന്റെ ഡീന്‍, ഫിലിപ്പ്, മാര്‍ഷഡൌഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഓഫ് ഇലക്ട്രിക്കല്‍ ആന്റ്കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, റോബോട്ടിക്സ്‌പ്രൊഫസര്‍ എന്നിവയാണ് ഖോസ്ലയുടെമറ്റു നേട്ടങ്ങള്‍. CMU-ല്‍ നിരവധി അഡ്മിനിസ്‌ട്രേറ്റീവ്, ലീഡര്‍ഷിപ്പ്പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം കാര്‍നെഗീമെലണ്‍ സൈലാബ് സ്ഥാപക ഡയറക്ടര്‍കൂടിയാണ്. ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വകുപ്പ് മേധാവിയായും, ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപ്ലക്‌സ് എഞ്ചിനീയേര്‍ഡ് സിസ്റ്റംസ് (ഐസിഇഎസ്) സ്ഥാപക ഡയറക്ടര്‍ എന്ന പദവികളും ഇദ്ദെഹത്തിന്റെനേട്ടങ്ങളില്‍ പെടും. ഖോസ്ലയുടെ ഗവേഷണത്തിന്റെ ഫലമായി മൂന്ന് പുസ്തകങ്ങളും 350 ലധികംജേര്‍ണല്‍ ലേഖനങ്ങളുംപ്രസിധീകരിക്കപ്പെട്ടു. ഫോര്‍ച്യൂണ്‍ മാഗസിനും വേള്‍ഡ് ഇക്കണോമിക് ഫോറവും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പതിവായി മുഖ്യ പ്രഭാഷകനാണ് ഖോസ്ല. 1999 ലെ വിദ്യാഭ്യാസത്തിനുള്ള എഎസ്ഇജോര്‍ജ്ജ്വെസ്റ്റിംഗ് ഹൌസ് അവാര്‍ഡ്, വിദ്യാഭ്യാസത്തിലും ടെക്നോളജിയിലും ഉള്ള മികവിനുള്ള സിലിക്കണ്‍-ഇന്ത്യ ലീഡര്‍ഷിപ്പ്അവാര്‍ഡ് ലഭിച്ച ഖോസ്ല അസോസിയേഷന്‍ ഓഫ് പബ്ലിക് ആന്റ്‌ലാന്‍ഡ് ഗ്രാന്റ്യൂണിവേഴ്സിറ്റീസ് കമ്മീഷന്‍ ഓഫ് ഇന്നൊവേഷന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ടെക്‌നോളജി ട്രാന്‍സ്ഫര്‍ എവലൂഷന്‍: ഡ്രൈവിംഗ് ഇക്കണോമിക് പ്രോസ്‌പെരിറ്റി' എന്ന യൂണിവേഴ്‌സിറ്റി നവീകരണത്തെക്കുറിച്ച് ഉള്ള ഒരു സുപ്രധാന റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions