ഐഎപിസി എക്സലന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. സുധാകര്‍ ജോന്നലഗദ്ദയ്ക്ക് ‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന് ജോര്‍ജിയയിലെ ഡഗ്ലസിലുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജി സ്പെഷ്യലിസ്റ്റായ ജേതാവ് ഡോ. സുധാകര്‍ ജോന്നലഗദ്ദ അര്‍ഹനായി. മെഡിക്കല്‍ രംഗത്ത് 40 വര്‍ഷത്തിലേറെപ്രവര്‍ത്തനപരിചയമുണ്ട് ഇദ്ദേഹത്തിന്. പ്രാദേശികമായി ഡോ. എസ്. ജോന്ന എന്നറിയപ്പെടുന്ന അദ്ദേഹം ഗ്യാസ്‌ട്രോഎന്‍ട്രോളജി, ട്രാന്‍സ്പ്ലാന്റ്‌ഹെപ്പറ്റോളജി ചികിത്സയോടൊപ്പം കോഫിറീജിയണല്‍ മെഡിക്കല്‍ സെന്റര്‍ സ്റ്റാഫിലെ സജീവ അംഗവുമാണ്. ജോര്‍ജിയയിലെമെഡിക്കല്‍ കോളേജിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജോന്നലഗദ്ദകോഫി റീജിയണല്‍ മെഡിക്കല്‍ സ്റ്റാഫ് 2018 ന്റെ പ്രസിഡന്റായിരുന്നു, കൂടാതെ 2016 മുതല്‍ ജോര്‍ജിയബോര്‍ഡ് ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ജോര്‍ജിയഅസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഹെറിറ്റേജ് 2007-2008 ന്റെപ്രസിഡന്റായും ഡോ. ജോന്നലഗദ്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎംജി വിഭാഗത്തിലെ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ ചെയര്‍മാനായ അദ്ദേഹം ജോര്‍ജിയ ഫിസിഷ്യന്‍സ്ലീഡര്‍ഷിപ്പ് അക്കാദമി ബിരുദധാരിയായിരുന്നു. അടുത്തിടെ, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) അദ്ദേഹത്തെ 37-ാമത്തെ പ്രസിഡന്റായിപ്രഖ്യാപിക്കുകയുണ്ടായി.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions