ഐഎപിസി മീഡിയ എക്‌സലന്‍സ് അവാര്‍ഡ് ലളിത് കെ ഝായ്ക്ക്‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മീഡിയ എക്‌സലന്‍സി അവാര്‍ഡ്് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ചീഫ് യുഎസ്‌കറസ്‌പോണ്ടന്റ് ലളിത് കെ ഝായ്ക്ക് ലഭിച്ചു. 500ലധികം പത്രങ്ങളും നിരവധി ടിവി ചാനലുകളും സബ്സ്‌ക്രൈബുചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താഏജന്‍സിയാണ് പിടിഐ. വാഷിംഗ്ടണ്‍ ഡി.സി മെട്രോ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ലളിത് വൈറ്റ് ഹൌസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, യുഎസ്‌കോണ്‍ഗ്രസ് എന്നിവയെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. പത്രപ്രവര്‍ത്തകനെന്നനിലയില്‍ 15 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ലളിത് എന്‍ഡിടിവി.കോം, ദി ഇന്ത്യന്‍ എക്‌സ്പ്രസ് - നോര്‍ത്ത് അമേരിക്കന്‍ പതിപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെയുംമ്യാന്‍മറിലെയും പല പത്ര പ്രസിദ്ധീകരണങ്ങളുടെയും ലേഖകനായിരുന്നു ലളിത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions